റോയ് പി തോമസ് പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മികച്ച പ്രതികരണം. ചിത്രവും സൂപ്പര്‍താര പുത്രന്റെ അഭിനയവും ഒരുപോ...
റോയ് പി തോമസ്
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മികച്ച പ്രതികരണം. ചിത്രവും സൂപ്പര്‍താര പുത്രന്റെ അഭിനയവും ഒരുപോലെ മികച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മലയാളത്തിന് പുതിയൊരു സൂപ്പര്‍ താരത്തെ സമ്മാനിച്ചിരിക്കുകയാണ് ജീത്തു ജോസഫ് എന്നാണ് ആരാധകര്‍ പറയുന്നത്.
എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ പോന്നതാണ് ചിത്രമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. തീയറ്റര്‍ വിട്ടിറങ്ങുന്ന ആരും തന്നെ മോശം അഭിപ്രായം പറയുന്നില്ല.
മോഹന്‍ലാല്‍ എന്ന നടന്റെ പേരിന്റെ ഭാരമൊന്നുമില്ലാതെ തന്നെ പ്രണവ് അഭിനയിച്ചുവെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്. ബാലതാരമായി അഭിനയിച്ച വേളയില്‍ തന്നെ ദേശീയ പുരസ്കാരം നേടിയ പ്രണവിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. അച്ഛനെയോ മറ്റു നടന്മാരെയോ അനുകരിക്കാതെ, സ്വന്തം ശൈലിയിലാണ് പ്രണവ് അഭിനയിച്ചിരിക്കുന്നത്.
പ്രണവിന്റെ ഡയലോഗ് ഡെലിവറി സൂപ്പര്‍ എന്നാണ് ഒരു കാഴ്ചക്കാരന് പ്രതികരിച്ചത്. അച്ഛന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മിഴിയോരം നനഞ്ഞൊഴുകും.... എന്ന ഗാനം പാടിക്കൊണ്ടാണ് പ്രണവിന്റെ സ്ക്രീനിലേക്കുള്ള എന്‍ട്രി.
സംഗീത സംവിധായകനാകാന്‍ കൊതിക്കുന്ന ചെറുപ്പക്കാരനെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അപ്രതീക്ഷിത ട്വിസ്റ്റുകളില്‍ കഥാപാത്രത്തിനൊപ്പം പോകാന്‍ പ്രണവിനു കഴിയുന്നുണ്ട്.
ചിത്രത്തില്‍ മോഹന്‍ ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട് എന്നതും മറ്റൊരു കൗതുകമാണ്. അച്ഛന്റെ സഹായമില്ലാതെ തന്നെ പക്ഷേ, പ്രണവ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നു.
ആദ്യ ചിത്രം പരാജയപ്പെട്ടാല്‍ സംവിധാനത്തിലേക്കു തിരിയാനായിരുന്നു പ്രണവിന്റെ പദ്ധതി. ഇനിയിപ്പോള്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം താരപദവയില് പ്രണവുമുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
Keywords: Aadhi, Pranav Mohanlal, Jeethu Joseph

COMMENTS