കൊച്ചി: ആട് 2 എന്ന ജയസൂര്യനായകനാകുന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ ചിത്രത്തിന്റെ നിര്...
കൊച്ചി: ആട് 2 എന്ന ജയസൂര്യനായകനാകുന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു രംഗത്തുവന്നു. ഫേസ്ബുക്ക് പോസ്റ്റിട്ടാണ് വിജയ്ബാബു പ്രതികരിച്ചത്.
ദൈവം ഇന്‍ഡസ്ട്രിയെ രക്ഷിക്കട്ടെ എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. വീഡിയോ ഷെയര്‍ ചെയ്തവരും ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അവരുടെ ഫേസ്ബുക്ക് പേജ് ഇല്ലാതായാല്‍ അതിനു പിന്നില്‍ തങ്ങളാണെന്ന് മനസ്സിലാക്കണമെന്നാണ് വിജയ്ബാബു പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുന്‍പ് ഇതുപോലെ ഷെയര്‍ ചെയ്ത രണ്ടായിരത്തോളം ഫേസ്ബുക്ക് പേജുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി വിജയ്ബാബു രംഗത്തുവന്നത്. കേരള മൂവ് എന്ന ഫേസ്ബുക്ക് പേജിന്റെ സ്ക്രീന്‍ ഷോട്ടോടുകൂടിയാണ് പോസ്റ്റിട്ടിരിക്കുന്നത്.
COMMENTS