തിരുവനന്തപുരം: സുനാമി ദുരന്തം ലോക ജനതയെ നടുക്കിയിട്ട് 13 വഷം തികയുന്നു. ഓഖി ദുരന്തത്തിന്റെ വേദന മാറുന്നതിന് മുന്‍പു തന്നെ സുനാമിയുട...
തിരുവനന്തപുരം: സുനാമി ദുരന്തം ലോക ജനതയെ നടുക്കിയിട്ട് 13 വഷം തികയുന്നു.
ഓഖി ദുരന്തത്തിന്റെ വേദന മാറുന്നതിന് മുന്‍പു തന്നെ സുനാമിയുടെ ഒരു വാര്‍ഷികം കൂടി കടന്നുവരുന്നു.
2004 ഡിസംബര്‍ 26 നാണ് ലോകത്തെ തന്നെ നടുക്കിയ സുനാമിയെന്ന മഹാ ദുരന്തം നടന്നത്.
അതിന്റെ നാശനഷ്ടങ്ങളില്‍ നിന്നും ഇനിയും കരകയറാത്ത കുടുംബങ്ങളുണ്ട്.
14 രാജ്യങ്ങളില്‍ നിന്നായി മൂന്നു ലക്ഷത്തോളം ജീവനുകളാണ് സുനാമി ദുരന്തത്തില്‍ നഷ്ടപ്പെട്ടത്.
ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞറെ തീരത്തുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണമായി കണ്ടെത്തിയത്.
സുനാമി ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അപ്പോഴാണ് ഓഖിയുടെ രൂപത്തില്‍ മറ്റൊരു ദുരന്തം കൂടി നമുക്ക് മുന്നിലേക്ക് എത്തിയത്.
COMMENTS