തിരുവനന്തപുരം: കാര്‍ രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസത്തില്‍ താമസിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി. പുതുച്ചേരിയിലുള്ള കൃഷിയിടത്തില്‍ പോകാനാണ് ഓഡി...
തിരുവനന്തപുരം: കാര്‍ രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസത്തില്‍ താമസിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി. പുതുച്ചേരിയിലുള്ള കൃഷിയിടത്തില്‍ പോകാനാണ് ഓഡി കാര്‍ വാങ്ങിയതെന്ന് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് പറഞ്ഞു. താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി അറിയിച്ചു.
പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
ക്രൈംബ്രാഞ്ച് എസിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.
2010 ലും രാജ്യസഭാ എംപിയായതിനു ശേഷവും ആഡംബര കാറുകള്‍ പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് സുരേഷ് ഗോപിക്കെതിരായി കേസ്.
2014 ലെ വാടകച്ചീട്ടാണ് 2010 ല്‍ വാഹനം രജിസ്റ്റര്‍ ചെയ്യാനായി ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു. വ്യാജരേഖ ചമച്ചെന്നും സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ട നികുതി വെട്ടിച്ചെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ കേസ്.
സുരേഷ് ഗോപി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
Keywords: Pondichery registration case, Suresh Gopi MP, question, crime branch, actor

COMMENTS