തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനം, തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം സമയബന്ധിതമായി ചെയ്യുന്നത...
തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനം, തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം സമയബന്ധിതമായി ചെയ്യുന്നതിന് ടി.കെ.എ നായര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ചു.
റിട്ട. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം മനോഹരന്, ഷാജി എന്‍ കരുണ്‍, റിട്ട.ഐ.പി.എസ് ഉദ്യോഗസ്ഥന് കെ.പി.സോമരാജന്, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന് ടി.ബാലകൃഷ്ണന് എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍.
ശബരിമലയുടെ വികസനത്തിന് വന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായാണിത്.
COMMENTS