നാഗര്‍കോവില്‍: ഓഖി ദുരന്തത്തില്‍ പെട്ട് വഴിയാധാരമായി കന്യാകുമാരി ജില്ലയിലെ റബ്ബര്‍ കര്‍ഷകര്‍. 12 ലക്ഷത്തിലേറെ റബ്ബര്‍മരങ്ങളാണ് ഓഖി ചുഴല...
നാഗര്‍കോവില്‍: ഓഖി ദുരന്തത്തില്‍ പെട്ട് വഴിയാധാരമായി കന്യാകുമാരി ജില്ലയിലെ റബ്ബര്‍ കര്‍ഷകര്‍. 12 ലക്ഷത്തിലേറെ റബ്ബര്‍മരങ്ങളാണ് ഓഖി ചുഴലിക്കാറ്റില്‍ നിലംപതിച്ചത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അരശ് റബ്ബര്‍ കോര്‍പ്പറേഷനില്‍ മാത്രം ഒരു ലക്ഷത്തിലധികം മരങ്ങള്‍ വീണിട്ടുണ്ട്. പത്തു ലക്ഷത്തോളം മരങ്ങള്‍ നശിച്ചത് മറ്റ് ചെറുകിട കര്‍ഷകരുടെ തോട്ടങ്ങളിലാണ്.
ഒരു ഹെക്ടറിന് ഒരു ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. കാറ്റില്‍ വീണ മരങ്ങള്‍ വെട്ടിമാറ്റി തൈകള്‍ നട്ടാല്‍ മാത്രമേ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ലഭിക്കുകയുള്ളൂ.
റബ്ബര്‍ തൈയ്ക്ക് 1800 രൂപയും ഇടവിളയായി വാഴയോ മറ്റ് കൃഷികളോ ചെയ്യാന്‍ 50,000 രൂപയും തേനീച്ച കൃഷിക്ക് 32,000 രൂപയും ചേര്‍ത്താണ് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുള്ളത്.
എന്നാല്‍ മുറിഞ്ഞ മരങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്കിയാല് മാത്രമേ കര്ഷകന് പ്രയോജനം കിട്ടുകയുള്ളൂ.
COMMENTS