സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. വരാന്‍ വൈകിയതെന്തെന്ന...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. വരാന്‍ വൈകിയതെന്തെന്ന ചോദ്യവുമായി ജനക്കൂട്ടം മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പൂന്തുറയിലേക്കുള്ള യാത്ര റദ്ദാക്കി മുഖ്യമന്ത്രി മടങ്ങി.
ഓഖി ചുഴലിക്കാറ്റില്‍ നിരവധി മത്സ്യത്തൊഴിലാകളികളെ കാണാതായ വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ പ്രതിഷേധ കൊടുങ്കാറ്റോടെയാണ് ഒരുവിഭാഗം നാട്ടുകാര്‍ വരവേറ്റത്.
സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുമ്പോഴാണ് ജനക്കൂട്ടം മുഖ്യമന്ത്രിയുടെ വാഹം തടഞ്ഞത്. വാഹനത്തില്‍ അടിച്ചും ആക്രോശിച്ചും നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു.
ഇതിനിടയില്‍ മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തെത്തിക്കാനായി പൊലീസ് കിണഞ്ഞു ശ്രമിച്ചു. പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമായി.
കനത്ത സുരക്ഷയിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. എന്നാല്‍, അതൊന്നും വകവയ്ക്കാതെ നാട്ടുകാര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് മുഖ്യമന്ത്രി വിഴിഞ്ഞത്തെത്തിയത്. ക്രിസ്ത്യന്‍ പള്ളിയിലാണ് ആദ്യം എത്തിയത്. പുരോഹിതനൊപ്പം പള്ളിക്കകത്തു നിന്നാണ് മുഖ്യമന്ത്രി സംസാരിച്ചത്.
സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതായി പുരോഗിതന്‍ പരാതി പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് എത്തിയിരുന്നു.
സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു.
മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. അതോടെ ഔദ്യോഗിക വാഹനത്തിനരികിലേക്ക് മുഖ്യമന്ത്രിക്ക് എത്തിച്ചേരാനാവാത്ത അവസ്ഥയിലായി.
ബഹളത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ആന്റിന തകര്‍ന്നു. അരമണിക്കൂര്‍ കാത്തുനിന്നെങ്കിലും ജനക്കൂട്ടം ശാന്തരായില്ല. ഒടുവില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് മുഖ്യമന്ത്രി മടങ്ങിയത്.
Keywords: Chief minister, Pinarayi Vijayan, Ochi, cyclone, Vizhinjam , Protest

COMMENTS