തൃശ്ശൂര്‍: കഴിഞ്ഞദിവസം പിടികൂടിയ എല്‍.എസ്.ഡി സ്റ്റാമ്പുകളുടെ തുടരന്വേഷണത്തില്‍ രണ്ട് കിലോ കഞ്ചാവുകൂടി പിടികൂടി. ഇടുക്കി സ്വദേശി ഷിന്റോയ...
തൃശ്ശൂര്‍: കഴിഞ്ഞദിവസം പിടികൂടിയ എല്‍.എസ്.ഡി സ്റ്റാമ്പുകളുടെ തുടരന്വേഷണത്തില്‍ രണ്ട് കിലോ കഞ്ചാവുകൂടി പിടികൂടി. ഇടുക്കി സ്വദേശി ഷിന്റോയാണ് പിടിയിലായത്. ഇത് പുതുവര്‍ഷ പാര്ട്ടികള്ക്കായുള്ളതാണെന്ന് പ്രതി മൊഴി നല്കി. മുമ്പും കഞ്ചാവ് കടത്തുകേസില്‍ ഇയാള്‍ പ്രതിയാണ്. പാര്‍ട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുത്താല്‍ കൂടുതല്‍ വില കിട്ടുമെന്ന് ഇയാള്‍ പറഞ്ഞു. ഒഡീഷയില്‍ നിന്നുള്ള കഞ്ചാവ് തമിഴ്നാട്ടിലെ കാട്ടില്‍ ശേഖരിച്ചുവച്ചിട്ടുണ്ടെന്നും അവിടെനിന്നാണ് ഇത് കൊണ്ടുവന്നതെന്നും അയാള്‍ പറഞ്ഞു. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡും ഷാഡോ എക്സൈസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്
COMMENTS