തിരുവനന്തപുരം: നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാത്ത കുറ്റമാകുന്നു. ഇത് അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. തരിശ് നിലം ഏറ്റെടുക്കുന്...
തിരുവനന്തപുരം: നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാത്ത കുറ്റമാകുന്നു. ഇത് അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.
തരിശ് നിലം ഏറ്റെടുക്കുന്നതിന് സ്ഥലം ഉടമയുടെ സമ്മതം വേണ്ട. നിശ്ചിത തുക പാട്ടമായി ഉടമസ്ഥന് നല്കിയാല് മതി.
നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമം ഭേദഗതി ചെയ്യാനും തീരുമാനമായി.
നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കും. നിശ്ചിത തുക പാട്ടമായി ഉടമസ്ഥന് നല്കിയാല് മതിയാകും.
നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിന് നേരിട്ട് കേസെടുക്കാം.
2008 ന് മുന്‍പ് നികത്തിയ ഭൂമി ക്രമപ്പെടുത്തല്‍ വ്യവസ്ഥകളിലും മാറ്റം വരുന്നു. വീടുവയ്ക്കാന്‍ 300 ചതുരശ്ര മീറ്റര്‍ വരെ നികത്തുന്നതിന് പിഴയടയ്ക്കേണ്ടതില്ല. വ്യാവസായിക ആവശ്യത്തിനാണെങ്കില് 100 ചതുരശ്ര മീറ്ററിന് മുകളിലാണെങ്കില്‍ മാത്രം പിഴ അടച്ചാല്‍ മതി.
വന്‍കിട പദ്ധതികള്‍ക്ക് നിലം നികത്തുന്നതിന് മന്ത്രി സഭയുടെ അനുമതി മാത്രം മതിയാകും.
COMMENTS