സൂററ്റില്‍ നിന്ന് 390 കിലോമീറ്റര്‍ അകലെയാണ് ഓഖി ഉള്ളത്. ഇന്ന് രാത്രിയോടെ കാറ്റ് സൂററ്റില്‍ കനത്ത മഴയ്ക്കൊപ്പം ആഞ്ഞുവീശുമെന്നാണ് പ്രവചന...
സൂററ്റില്‍ നിന്ന് 390 കിലോമീറ്റര്‍ അകലെയാണ് ഓഖി ഉള്ളത്. ഇന്ന് രാത്രിയോടെ കാറ്റ് സൂററ്റില്‍ കനത്ത മഴയ്ക്കൊപ്പം ആഞ്ഞുവീശുമെന്നാണ് പ്രവചനം
അഹമ്മദാബാദ് : ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രാ തീരത്തുനിന്നു ഗുജറാത്തിലേക്ക് നീങ്ങി. ശക്തിയോടെ ഓഖി ഗുജറാത്തില്‍ വീശിയടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതോടെ, വരുന്ന രണ്ടു ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് കാരണമായേക്കും.
ഇതിനിടെ, ഓഖി ചുഴലിക്കാറ്റില്‍ കടലിലകപ്പെട്ട 14 മലയാളികള്‍ ഉള്‍പ്പെടെ 72 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.
കൊല്ലത്തുനിന്ന് ഒരു ബോട്ടിലും തമിഴ്നാട്ടില്‍ നിന്ന് അഞ്ച് ബോട്ടിലുമായിട്ടാണ് ഇവര്‍ കടലില്‍ അലഞ്ഞിരുന്നത്. ഇവരെ ലക്ഷദ്വീപിലെ ബിത്ര തീരത്തിലെത്തിച്ചു. അവിടെനിന്നു നാട്ടിലേക്കു കൊണ്ടുവരും.
ഓഖിയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്ദ്ദോശിച്ചിരിക്കുകയാണ്.
സൂററ്റില്‍ നിന്ന് 390 കിലോമീറ്റര്‍ അകലെയാണ് ഓഖി ഉള്ളത്. ഇന്ന് രാത്രിയോടെ കാറ്റ് സൂററ്റില്‍ കനത്ത മഴയ്ക്കൊപ്പം ആഞ്ഞുവീശുമെന്നാണ് പ്രവചനം.
ജനത്തിന് എന്തു സഹായവും നല്കാന് തയ്യാറായിരിക്കണമെന്ന് ഗുജറാത്തിലെ ബി.ജെ.പി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററിലൂടെ നിര്‍ദ്ദേശിച്ചു.
ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെയും കാറ്റും മഴയും സാരമായി ബാധിച്ചിട്ടുണ്ട്.
COMMENTS