Search

മാസ്റ്റര്‍ പീസ്... പീസ്...പീസ്...

വായനയെ കുറിച്ച് ഫ്രാന്‍സിസ് ബേക്കന്റെ ഒരു വാചകമുണ്ട്. ചില പുസ്‌കങ്ങള്‍ രുചിച്ചു നോക്കാം, മറ്റു ചിലവ വിഴുങ്ങാം, ഇനിയും ചിലത് ചവച്ചരച്ച് തിന്നാം... (സ്വതന്ത്ര പരിഭാഷ).


സിനിമയുടെ കാര്യത്തിലും ഇത് പ്രസക്തമെന്നു തോന്നുന്നു. ചില സിനിമകള്‍ ഗൗരവത്തോടെ കാണണം. മറ്റു ചിലവ മെഗാഷോ കാണുന്ന ലാഘവത്തോടെ കണ്ടാല്‍ മതി. തട്ടുപൊളിപ്പന്‍ സിനിമകളില്‍ 'സംഗതി' തപ്പിനടന്നിട്ടെന്തുകാര്യം!

മാസ് എന്റടൈനര്‍ എന്ന വിശേഷണത്തോടെ പുറത്തുവന്ന മമ്മൂട്ടി ചിത്രത്തെ സമീപിക്കേണ്ടത് രണ്ടാമത് പറഞ്ഞ രീതിയിലാണ്. ഒരു തട്ടുപൊളിപ്പന്‍ ചിത്രം. അടി ഇടി, പാട്ട്, ഡാന്‍സ്, പഞ്ച് ഡയലോഗുകള്‍... എന്നിങ്ങനെ പോകുന്നു സംഗതികള്‍... രണ്ടര മണിക്കൂര്‍ ഒരു വെടിക്കട്ട് കണ്ടിറങ്ങുന്ന പ്രതീതി.

മലയാള സിനിമയിലെ നിത്യയൗവനം മെഗാസ്റ്റാന്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. രാജാധിരാജയ്ക്കു ശേഷം അജയ് വാസുദേവ് , ഉ ദയ്കൃഷ്ണയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ ജനപ്രിയ മസാലക്കൂട്ടുകളെല്ലാം സമാസമം
 ചേര്‍ത്തിട്ടുണ്ട്. ദീപക് ദേവിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ബോറടിപ്പിക്കുന്നില്ല.

മമ്മൂട്ടിക്കൊപ്പം വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, ഗോകുല്‍ സുരേഷ്, സാജു നവോദയ, വരലക്ഷ്മി ശരത് കുമാര്‍, പൂനം ബജ് വ, കലാഭവന്‍ ഷാജോണ്‍... എന്നിങ്ങനെ നീളുന്നു താരനിര.

എഡ്‌ഡ്വേഡ് ലിവിങ്‌സ്റ്റണ്‍ എന്ന അധ്യാപക കഥാപാത്രം മമ്മൂട്ടിയുടെ കയ്യില്‍ ഭദ്രം. മഴയെത്തും മുമ്പിനു ശേഷം മമ്മൂട്ടി കോളജ് അധ്യാപകനായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.


Keywords: Mammootty, Movie, Masterpiece, review, mass movie






TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മാസ്റ്റര്‍ പീസ്... പീസ്...പീസ്...