റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിലെ ഒരു കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റരക്കാകനാണെന്നു വിധിച്ചു. ശിക്ഷ ജനുവരി മൂന്നിനു വിധിക്കും. ...
റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിലെ ഒരു കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റരക്കാകനാണെന്നു വിധിച്ചു. ശിക്ഷ ജനുവരി മൂന്നിനു വിധിക്കും.
ലാലു പ്രസാദ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ആറ് കേസുകളില്‍ രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. റാഞ്ചി പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി.
കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ ലാലു പ്രസാദ് യാദവിനെ ജയിലിലടയ്ക്കാനായി കൊണ്ടുപോകുന്നു
കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ 84.5 ലക്ഷം രൂപയുടെ വ്യാജരേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് പണം പിന്‍വലിച്ച കേസിലാണ് റാഞ്ചി പ്രത്യേക കോടതി വിധി പറഞ്ഞത്.
കുറ്റക്കാരനാണെന്നു കോടതി പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തേ ലാലു ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
കേസില്‍ 15 പേര് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവപാല്‍ സിംഗ് കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
2013 ല്‍ ആദ്യകേസില്‍ കുറ്റക്കാരനെന്നു വിധി വന്ന വേളയില്‍ ലാലു രണ്ടു മാസം ജയിലില്‍ കിടന്നിരുന്നു. പിന്നീട് സുപ്രീം കോടതിയില്‍ നിന്നു ജാമ്യം സമ്പാദിക്കുകയായിരുന്നു.
കോടതി വിധിയുടെ പേരില്‍ അക്രമത്തിനിറങ്ങരുതെന്ന് അനുയായികളോട് ലാലു അഭ്യര്‍ത്ഥിച്ചു. തന്നെ കേസില്‍ കുടുക്കിയതാണെന്നും സത്യം ജയിക്കുക തന്നെ ചെയ്യുമെന്നുമാണ് ലാലു വിധിയെക്കുറിച്ചു ട്വീറ്റ് ചെയ്തത്.
ഈ കേസില്‍ കുറ്റാരോപിതരായ 34 പേരില്‍ 11 പേര് വിചാരണ വേളയില്‍ മരിച്ചുപോയി.
Keywords: Lalu Prasad Yadav, Fodder Scam, Cirme
COMMENTS