തിരുവനന്തപുരം: തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ സ്ത്രീയെ കൊന്ന് ചുട്ടെരിച്ച കേസില്‍ മകന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വീടിന് പുറത...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ സ്ത്രീയെ കൊന്ന് ചുട്ടെരിച്ച കേസില്‍ മകന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
വീടിന് പുറത്ത് ചവറ് കൂട്ടിയിട്ട് കത്തിക്കുന്നിടത്താണ് ദീപയുടെ മൃതദേഹം കണ്ടത്. പേരൂര്‍ക്കട അമ്പലമുക്ക് സ്വദേശിനി ദീപ അശോകനാണ് മരിച്ചത്.
ഈ സംഭവത്തില്‍ ദീപയുടെ മകനായ അക്ഷയ്യെ രണ്ട് ദിവസമായി പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു.
ഇന്ന് അക്ഷയ്യുടെ അറസ്റ്റ് രേഖപ്പെടുത്തി.
എന്‍ജിനീയറിംഗ് ബിരുദധാരിയാണ് അക്ഷയ്. അമ്മയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തില്‍ ബെഡ്ഷീറ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു എന്നാണ് അക്ഷയ്യുടെ മൊഴി.
ദീപയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. പൊലീസ് ഡി.എന്‍.എ അടക്കമുള്ള നടപടികള്‍ നടത്തിവരുന്നു.
COMMENTS