BREAKING NEWS
Search

കുറിഞ്ഞി ഉദ്യാനം: സിപിഐയില്‍ പാളയത്തില്‍പ്പട, വനംമന്ത്രി ഒറ്റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനവിഷയത്തില്‍ സിപിഐയിലെ മന്ത്രിമാര്‍ രണ്ടു തട്ടില്‍. കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച മന്ത്രിതല ഉപസമിതി സംയുക്തമായി റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍, ഇതിനു വിരുദ്ധമായി വനംമന്ത്രി കെ. രാജു റിപ്പോര്‍ട്ട് നല്‍കിയതാണ് സിപിഐയെ ഞെപ്പിച്ചിരിക്കുന്നത്.

സിപിഐയുടെ നിലപാടിനു വിരുദ്ധമായ റിപ്പോര്‍ട്ടാണ് വനംമന്ത്രി നല്‍കിയെന്നതും സിപിഐയെ ചൊടിപ്പിക്കുന്നുണ്ട്.

വനംമന്ത്രിയൊടൊപ്പം കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ചത് മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും എംഎം മണിയുമാണ്. മന്ത്രി കെ. രാജു ഒറ്റയ്ക്കു റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മറ്റു മന്ത്രിമാരും പ്രത്യേകം റിപ്പോര്‍ട്ടുകള്‍ നല്‍കാനാണ് സാധ്യത.

വര്‍ഷങ്ങളായി കുറിഞ്ഞി ഉദ്യാനത്തില്‍ താമസിക്കുന്നവരെ അവിടെ തുടരാന്‍ അനുവദിക്കുകയും അവര്‍ക്ക് പട്ടയം നല്‍കുകയും ചെയ്യുക എന്ന നയമാണ് സിപിഐയ്ക്കുള്ളത്.

തമിഴ് വംശജരെ മുന്‍നിര്‍ത്തി പുറംനാട്ടില്‍ നിന്നെത്തിയവര്‍ കൈവശപ്പെടുത്തിയ സ്ഥലങ്ങളുടെയും വ്യാജപട്ടയം ചമച്ച് സ്വന്തമാക്കിയ സ്ഥലങ്ങളുടെയും ഇടപാടുകള്‍ റദ്ദാക്കുകയെന്ന നയമാണ് സിപഐയ്ക്കുള്ളത്. എന്നാല്‍, ഇതില്‍ വെള്ളം ചേര്‍ക്കുന്ന റിപ്പോര്‍ട്ടാണ്  വനംമന്ത്രി നല്‍കിയതെന്നാണ് ആരോപണം.

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തിലെന്ന പോലെ കുറിഞ്ഞി ഉദ്യാനവിഷയത്തിലും സിപഐയും സിപിഎമ്മും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചാണ് മമുന്നോട്ടു പോകുന്നത്. ഈ സാഹചര്യത്തില്‍ സിപിഐ മന്ത്രി തന്നെ അതിനു തുരങ്കംവയ്ക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ ഗൗരവമായാണ് പാര്‍ട്ടി കാണുന്നത്.


Keywords: Kurinji sanctuary, CPI, Forest Minister, K. Raju, CPM



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കുറിഞ്ഞി ഉദ്യാനം: സിപിഐയില്‍ പാളയത്തില്‍പ്പട, വനംമന്ത്രി ഒറ്റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി