BREAKING NEWS
Search

അവസാന നിമിഷം അസാധാരണ ഗോള്‍, ചെന്നൈയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ പിടിച്ച് കേരളം, ജിങ്കാനും വിനീതും രക്ഷകരായി


ചെന്നൈ: ചെന്നൈയിന്‍ എഫ്‌സിയുടെ തട്ടകത്തില്‍ അവസാന നിമിഷത്തെ അസാധാരണ നീക്കത്തിലൂടെ സമനില പിടിച്ച് കേരള ബഌസ്‌റ്റേഴ്‌സ്.

89 ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ചെന്നൈ മുന്നിലെത്തിയത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം തിരിച്ചടിച്ച് കേരളം എതിരാളികള്‍ ഉറപ്പിച്ച ജയം തട്ടിനീക്കുകയായിരുന്നു. റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു പെനാല്‍റ്റിക്കു കാരണമായത്.

കേരള ബോക്‌സില്‍ കടന്ന ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ് തൊടുത്ത ഷോട്ട് ജിങ്കാന്‍ ശരീരംകൊണ്ട് തടുക്കുകയായിരുന്നു. അപ്പോയിരുന്നു തെറ്റിദ്ധാരണയുടെ പുറത്ത് റഫറിയുടെ വിസില്‍ മുഴങ്ങിയത്. പെനാല്‍റ്റി. റെനെ മിഹലിക്കാണ് കിക്കെടുത്തത്. പോള്‍ റെച്ചൂക്കയെ കടന്ന് പന്ത് വലകുലുക്കുമ്പോള്‍ കേരളം നടുങ്ങി.

നാലേനാലു മിനിറ്റ് ബാക്കിനില്‍ക്കെ കേരളത്തിന് അനുകൂലമായി ത്രോ ഇന്‍ കിട്ടി.  ഹ്യൂമിനെ ലക്ഷ്യമാക്കി പെര്‍ക്കൂസന്‍ ഉയര്‍ത്തി പന്തെറിയുകയായിരുന്നു. പന്ത് ഹ്യൂമിന് കിട്ടിയില്ല. ചെന്നൈയിന്റെ ബോക്‌സിലേക്ക് പോയ പന്തിനെ വിംഗിലൂടെ ഓടിക്കയറിയ ജിങ്കാന്‍ പിടിച്ചെടുത്ത് ബോക്‌സിലേക്ക് ക്രോസ് ചെയ്തു.

ഈ സമയം, പോസ്റ്റിനു നേരേ ഓടിക്കയറിയ സികെ വിനീത് പന്ത് തട്ടി വലയിലിട്ടു. ഗാലറികള്‍ ഇളകിമറിഞ്ഞ നിമിഷം. നേരത്തേ പന്തു തടുത്തിട്ടതിനു കിട്ടിയ പെനാല്‍റ്റിക്ക് ജിങ്കാന്‍ തന്നെ പ്രായ്ശ്ചിത്തം ചെയ്യുകയായിരുന്നു.

Keywords: ISL, Football, CK Vineeth, Kerala Blasters







vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അവസാന നിമിഷം അസാധാരണ ഗോള്‍, ചെന്നൈയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ പിടിച്ച് കേരളം, ജിങ്കാനും വിനീതും രക്ഷകരായി