ഓരേ ഇലയില്‍ ഭക്ഷണം കഴിക്കുന്ന രമേശ് ചെന്നിത്തലയും കെ കരുണാകരനും. ഫോട്ടോയ്ക്കു കടപ്പാട് മലയാള മനോരമ തിരുവനന്തപുരം: കെ. കരുണാകരനെ ചത...
ഓരേ ഇലയില്‍ ഭക്ഷണം കഴിക്കുന്ന രമേശ് ചെന്നിത്തലയും കെ കരുണാകരനും. ഫോട്ടോയ്ക്കു കടപ്പാട് മലയാള മനോരമ
തിരുവനന്തപുരം: കെ. കരുണാകരനെ ചതിച്ചവര്‍ ധാരാളമുണ്ടെന്ന് കെ. മുരളീധരന്. ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും ചതിച്ചു.
കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും പറയേണ്ടതില്ല. പഴയ കാല നേതാക്കള്‍ വരെ കരുണാകരനെ കയ്യാമം വച്ച് നടത്തിക്കാന്‍ ശ്രമിച്ചു.
ചര്‍ച്ചചെയ്യാന്‍ പോയാല്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിവരും. പഴയകഥകള്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മുരളീധരന് പറഞ്ഞു.
പടയൊരുക്കം നടത്തേണ്ടത് തമ്മില്ത്തമ്മിലല്ലെന്നും ബിജെപിക്കുംഎ സിപിഎമ്മിനുംഎ എതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസ്ആര്‍ഒ ചാരക്കേസിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ രാജിവയ്പ്പിക്കുന്നതിനെ എ.കെ. ആന്റണി ശക്തമായി എതിര്ന്നിരുന്നെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Keywords: K. Muraleedharan, K. Karunakaran, ISRO case, Congress party
COMMENTS