Search

ജിഷാ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം, ഡല്‍ഹിയിലെ നിര്‍ഭയ കേസിനു തുല്യമെന്ന് കോടതി, എല്ലാവര്‍ക്കും പാഠമാകുന്ന ശിക്ഷ

കൊച്ചി: ജിഷ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഡല്‍ഹിയിലെ നിര്‍ഭയ കേസിന് തുല്യമാണെന്നും കോടതി.

പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ് കോടതിയുടെ വിലയിരുത്തല്‍.

കൊലപാതകം നടന്ന് 19 മാസങ്ങള്‍ക്കു ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി വിധി പറഞ്ഞത്. 2016 ഏപ്രില്‍ 28 നാണ് കൊച്ചിയിലെ നിയമവിദ്യാര്‍ത്ഥിനി ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്.

410 പേജുള്ള വിധിന്യായമാണ് കോടതി നടത്തിയത്. പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നും വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.

എല്ലാവര്‍ക്കും പാഠമാകുന്ന ശിക്ഷയുണ്ടാകണം. ശിക്ഷ ഇനി ഒരു സ്ത്രീക്കും ഈ ഗതിയുണ്ടാകാതിരിക്കാനായി മാതൃകാപരമായി മാറണം.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെ പൊതുവികാരം ഉയര്‍ത്തിക്കൊണ്ടുവരാനും ഭാവിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബഹുമാനം ലഭിക്കുന്ന രീതിയില്‍ സമൂഹത്തിന്റെ ചിന്തയില്‍ മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു.


Keywords: Jisha murder case, Verdict, Court, Police, Crime


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ജിഷാ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം, ഡല്‍ഹിയിലെ നിര്‍ഭയ കേസിനു തുല്യമെന്ന് കോടതി, എല്ലാവര്‍ക്കും പാഠമാകുന്ന ശിക്ഷ