മുംബയ് : വെടിക്കെട്ടൊന്നുമുണ്ടായില്ലെങ്കിലും ലങ്കയെ ക്രിക്കറ്റിലെ കുട്ടികളാക്കിക്കൊണ്ട്, ഇന്ത്യ ട്വന്റി 20 പരമ്പര തൂത്തുവാരി ക്രിസ്മസ് ...
മുംബയ് : വെടിക്കെട്ടൊന്നുമുണ്ടായില്ലെങ്കിലും ലങ്കയെ ക്രിക്കറ്റിലെ കുട്ടികളാക്കിക്കൊണ്ട്, ഇന്ത്യ ട്വന്റി 20 പരമ്പര തൂത്തുവാരി ക്രിസ്മസ് ആഘോഷമാക്കി.
മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് അയല്‍ക്കാരെ തോല്‍പ്പിച്ചത്.
135 റണ്‍സ് ലക്ഷ്യമാണ് ലങ്ക ഉയര്‍ത്തിയത്. നാലു പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ (27), ശ്രേയസ് അയ്യര്‍ (30), മനീഷ് പാണ്ഡെ (32), ദിനേശ് കാര്‍ത്തിക് (18) എം.എസ്. ധോണി (16) എന്നിവരിലൂടെയാണ് ഇന്ത്യ വിജയതീരത്തെത്തിയത്.
വാംഘടെയില് ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് അവര്‍ 135 റണ്‍സെടുത്തത്. അസേല ഗുണരത്നെ (36), ദസൂണ്‍ ശനങ്ക (29), സമര വിക്രമ (21) എന്നിവരാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
രാജ്യാന്തര മത്സരത്തിന് ആദ്യമായിറങ്ങിയ തമിഴ് താരം വാഷിംഗ്ടണ്‍ സുന്ദര്‍ കുശാല്‍ പെരേരയുടെ വിക്കറ്റെടുത്തുകൊണ്ട് ക്രിക്കറ്റ് ജീവിതത്തിനു തുടക്കമിട്ടു. ഹാര്‍ദിക് പാണ്ഡ്യ, ജയ്ദേവ് ഉനദ്കട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
And that's the game. Finishing off the game in style and ending the home season on a high! #TeamIndia wrap up the T20I series 3-0 #INDvSL pic.twitter.com/AeCnKISzv6— BCCI (@BCCI) December 24, 2017
COMMENTS