മുഖ്യമന്ത്രിക്കു വധഭീഷണി: പാലക്കാട് സ്വദേശികളായ രണ്ടു പേര് പിടിയില്‍ തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണയുണ്ടായ സംഭവവുമായി ബ...
മുഖ്യമന്ത്രിക്കു വധഭീഷണി: പാലക്കാട് സ്വദേശികളായ രണ്ടു പേര് പിടിയില്‍
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണയുണ്ടായ സംഭവവുമായി ബന്ധപ്പെട്ടെ പാലക്കാട് സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ഇവരെ പിടികൂടിയത്.
പാലക്കാട് നിന്ന് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് തൃശൂരേക്കു കൊണ്ടുവന്നു.
അയല്‍വാസിയോടുള്ള പക തീര്‍ക്കാനായി അയാളുടെ ഫോണ്‍ മോഷ്ടിച്ച് അതില്‍ നിന്ന് ഒരു നമ്പരിലേക്ക് സന്ദേശം അയച്ചതാണെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.
എന്നാല്‍, പൊലീസ് അവരുടെ മൊഴി പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. അറസ്റ്റിലായവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ് കുന്നംകുളം സ്വദേശിയുടെ ഫോണിലേക്ക് മുഖ്യമന്ത്രിയെ വധിക്കുമെന്ന് സന്ദേശം എത്തിയത്. ഇയാള്‍ തൃശൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: death threat, message, Pinarayi Vijayan, two held
COMMENTS