BREAKING NEWS
Search

കരിപ്പൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ സംഭവം, അഞ്ചു സഹപാഠികള്‍ അറസ്റ്റില്‍

മലപ്പുറം: കരിപ്പൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ സഹപാഠികളായ അഞ്ച് വിദ്യാര്‍ത്ഥിനികളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി ആതിരയാണ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റത്.

ആതിരയുടെ സഹപാഠികളായ ശാലു, എലിസബത്ത്, വൈഷ്ണവി, നീതു, ഷൈജ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആതിര ആത്മഹത്യയ്ക്കു ശ്രമിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍, മകള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതല്ലെന്നും സഹപാഠികളുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണതാണെന്ന് അമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു. സഹപാഠികള്‍ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ആതിരയുടെ അമ്മ പറഞ്ഞു.

തിരുവനന്തപുരം അരിസ്റ്റോ ജങ്ഷനിലെ ഏവിയേഷന്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയാണ് ആതിര. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശീലനത്തിനായാണ് ആതിരയും സഹപാഠികളും എത്തിയത്. കരിപ്പൂരിലെ ഒരു ലോഡ്ജിലാണ് വിദ്യാര്‍ത്ഥിനികള്‍ താമസിച്ചിരുന്നത്.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ആതിരയെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞമാസം മുപ്പതിനായിരുന്നു സംഭവം. ആതിരയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്. അറസ്റ്റിലായവരെ മഞ്ചേരി എസ്.സി, എസ്ടി കോടതിയില്‍ ഹാജരാക്കി.


Keywords: Karippur, Dalit student, Suicide attempt, crime, Police, arrest



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കരിപ്പൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ സംഭവം, അഞ്ചു സഹപാഠികള്‍ അറസ്റ്റില്‍