തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏരിയ കമ്മറ്റി അംഗം സാജുവിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏരിയ കമ്മറ്റി അംഗം സാജുവിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്.
തലയ്ക്കും കൈകള്‍ക്കും മാരകമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഈ സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ശ്രീകാര്യം, പഴയ ഉള്ളൂര്‍ പഞ്ചായത്തുകളില്‍ സി.പി.എം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിന് പിന്നില്‍ ആര്.എസ്.എസ് ആണെന്ന് സി.പി.എം നേതൃത്വം ആരോപിക്കുന്നു.
COMMENTS