കൊച്ചി: കൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു. എക്സൈസും പൊലീസും ഡി.ജെ ...
കൊച്ചി: കൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു.
എക്സൈസും പൊലീസും ഡി.ജെ പാര്‍ട്ടികള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ തീരുമാനിച്ചു.
പുലര്‍ച്ചെ വരെ നീളുന്ന പാര്‍ട്ടികളില്‍ മയക്കുമരുന്നിന്റെ ഉപയോഗത്തിനുള്ള സാധ്യത മനസ്സിലാക്കിയാണ് ഈ തീരുമാനം.
എന്നാല്‍ പൊലീസിന്റെ ഈ നീക്കം മനസ്സിലാക്കി ഡി.ജെ പാര്‍ട്ടികള്‍ മൂന്നാറിലേക്കും വാഗമണ്ണിലേക്കും മാറ്റാന്‍ ശ്രമിക്കുന്നതായി പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഹെറോയിന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഈ മയക്കുമരുന്നുകള്‍ പുതുവര്ഷാഘോഷത്തിനുള്ളതാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.
രഹസ്യ പാര്‍ട്ടികളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
COMMENTS