കണ്ണൂര്‍: പാനൂരിനടുത്ത് പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയില്‍ വീണ് ബസ് ജീവനക്കാരനായ കൂത്തുപറമ്പ് സ്വദേശി പ്രജിത്തും യാത്രക്കാരായ ജ...
കണ്ണൂര്‍: പാനൂരിനടുത്ത് പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയില്‍ വീണ് ബസ് ജീവനക്കാരനായ കൂത്തുപറമ്പ് സ്വദേശി പ്രജിത്തും യാത്രക്കാരായ ജിതേഷ്, ഹേമലത എന്നിവരും മരിച്ചു.
പരിക്കേറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസ് ആശുപത്രിയിലാണ്. ബംഗളൂരുവില്‍ നിന്ന് തലശേരിയിലേക്ക് വരികയായിരുന്നു ബസ്.
രാവിലെ അഞ്ചരക്കായിരുന്നു അപകടം. പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു കരുതുന്നു.
നിറഞ്ഞൊഴുകിയ പുഴയില്‍ ബസ് നിമിഷവേഗത്തില്‍ പൂര്‍ണായും മുങ്ങിപ്പോയി. സൈഡ് ഗഌസുകള്‍ ഇട്ടിരുന്നതിനാല്‍ അകത്തിരുന്നവര്‍ക്ക് പെട്ടെന്നു രക്ഷപ്പെടാനുമായില്ല.
ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇവരെ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി തലശ്ശേരിയിലേക്കു പോകുമ്പോഴായിരുന്നു അപകടം. തലശ്ശേരി ഭാഗത്തേയ്ക്കു പോകേണ്ട മൂന്നു പേര് മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. അത് അവരുടെ മരണയാത്രയുമായി.
നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് ഉയര്‍ത്താന്‍ ശ്രമം നടക്കുന്നു.
Keywords: Bus Accident, Panoor, Thalassery
COMMENTS