അഹമ്മദാബാദ്: ഗുജറാത്തില്‍ അധികാരം നിലനിറുത്തിയും ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ നിന്നു പിടിച്ചടക്കിയും ബിജെപി ഒരിക്കല്‍ കൂടി കരുത്തു ...
അഹമ്മദാബാദ്: ഗുജറാത്തില്‍ അധികാരം നിലനിറുത്തിയും ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ നിന്നു പിടിച്ചടക്കിയും ബിജെപി ഒരിക്കല്‍ കൂടി കരുത്തു തെളിയിച്ചു. തുടര്‍ച്ചയായി ആറാമതും ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുമ്പോഴും ഭാവി ഇരുണ്ടതാണെന്ന മുന്നറിയിപ്പ് ഈ തിരഞ്ഞെടുപ്പു ഫലം അവര്‍ക്കു കൊടുക്കുന്നുമുണ്ട്.
ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ പിന്നില്‍ പോയ ശേഷമാണ് ബിജെപി തിരിച്ചുകയറിയത്. ഒരര്‍ത്ഥത്തില്‍ ബിജെപി ഗുജറാത്തില്‍ കഷ്ടിച്ചു രക്ഷപ്പെട്ടു എന്നു പറയുന്നതാവും ശരി.
182 അംഗ സഭയില്‍ ബിജെപിയും 109 സീറ്റില്‍ മുന്നിലാണ്. കോണ്‍ഗ്രസ് 69 സീറ്റിലേക്കു താണിട്ടുണ്ട്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
നഗരപ്രദേശങ്ങളിലും ദക്ഷിണ ഗുജറാത്തിലും മധ്യഗുജറാത്തിലും ബിജെപി നേട്ടമുണ്ടാക്കിയപ്പോള്‍ ഗ്രാമങ്ങള്‍ അധികവും കോണ്‍ഗ്രസിനൊപ്പം നിന്നു. കച്ചിലും സൗരാഷ്ട്രയിലും കോണ്‍ഗ്രസ് മുന്നേറി.
ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും ബിജെപിക്ക് തിരിച്ചടിയുണ്ടാക്കി. ബിജെപിയുടെ പരന്പരാഗത വോട്ടു ബാങ്കുകളിലും ചോര്‍ച്ചയുണ്ട്.
ഹിമാചല്‍ പ്രദേശില്‍ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയായി. ഹിമാചലുകാര്‍ പതിവായി ഒരു കക്ഷിയേയും അധികാരത്തിലിരുത്താറില്ല.
ഹിമാചലില്‍ 45 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 20 സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്. തുടക്കം മുതലേ ബിജെപി മുന്നേറുകയായിരുന്നു. ഇവിടെ തിയോഗില്‍ സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹ വിജയിച്ചു.
Keywords: India, Election, BJP, Congress
COMMENTS