ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് , രവിച...
- ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് , രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ എന്നിര്‍ ടീമില്‍
മുംബയ്: ശ്രീലങ്കയ്ക്കെതിരായ മൂന്ന് ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം ബേസില്‍ തമ്പിയും. പാതി മലയാളിയായ ശ്രേയസ് അയ്യരും ടീമിലുണ്ട്.
തമ്പിയെ കൂടാതെ തമിഴ്നാട് താരം വാഷിങ്ടണ്‍ സുന്ദറിനും ടീമില്‍ ഇടം കിട്ടിയിട്ടുണ്ട്.
ജസ്പ്രീത് ബുംറ, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഇടം കിട്ടി.
ലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലും രോഹിത് ശര്‍മ തന്നെയാണ് ടീമിനെ നയിക്കുക. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ജയ്ദേവ് ഉനദ്ഘട് തുടങ്ങിയവരും ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തി.
ട്വന്റി20 ടീം : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, എം.എസ്. ധോണി, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ബേസില്‍ തമ്പി, ജയ്ദേവ് ഉനദ്ഘട്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, എം.സിറാജ്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോലി തന്നെയാണ് ക്യാപ്ടന്.
രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് , രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്.
COMMENTS