തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച 10 ലക്ഷം രൂപയ്ക്കൊപ്പം 10 ലക്ഷം രൂപ കൂടി അനുവദിക്കുകയായിരുന്നു.
ദുരന്തത്തിൽ ഇനി തൊഴിൽ ചെയ്യാനാവാത്ത വിധം അംഗവൈകല്യം വന്നവർക്ക് അഞ്ചുലക്ഷം രൂപ അനുവദിക്കും.
20 ൽ 10 ലക്ഷം സർക്കാർ നേരിട്ടും അഞ്ചു ലക്ഷം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും അടുത്ത അഞ്ചു ലക്ഷം ഫിഷറീസ് വകുപ്പിൽ നിന്നും കൊടുക്കും.
വള്ളവും മീൻപിടിത്ത ഉപകരണങ്ങളും നശിച്ചവർക്ക് തത്തുല്യമായ തക സർക്കാർ കൊടുക്കും.
* മത്സ്യത്തൊഴിലാളി കുടുംബത്തിലെ മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 40 രൂപയും എന്ന ക്രമത്തിൽ ഒരാഴ്ച സഹായധനം കൊടുക്കും.
* മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഒരു മാസം സൗജന്യ റേഷൻ അനുവദിക്കും.
COMMENTS