കൊച്ചി: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ പെട്ട് ലക്ഷദ്വീപില്‍ കുടുങ്ങിയവരില്‍ 185 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. ഇവരില്‍ 26 പേര് മലയാളിക...
കൊച്ചി: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ പെട്ട് ലക്ഷദ്വീപില്‍ കുടുങ്ങിയവരില്‍ 185 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. ഇവരില്‍ 26 പേര് മലയാളികളും ശേഷിച്ചവര്‍ തമിഴരുമാണ്.
ഇവര്‍ ആറ് ബോട്ടുകളിലായാണ് തിരിച്ചെത്തിയത്. മറ്റു സംസ്ഥാനങ്ങളുടെ തീരങ്ങളില്‍ തിരിച്ചെത്തിയവരെയും നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
കടലില്‍ കാണാതായവര്‍ക്കു വേണ്ടി പതിനൊന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. മത്സ്യത്തൊഴിലാളികളെയും വ്യോമസേനാ വിമാനത്തിലെ തിരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരച്ചില്‍ പത്തു ദിവസം കൂടി തുടരണമെന്ന് കേരളം വിവിധ സേനാവിഭാഗങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Keywords: Okhi, Cyclone, Kerala, Army, Air Force
COMMENTS