ഇങ്ങനെ പറഞ്ഞതിനു പിന്നിലൊരു സംഭവമുണ്ട്. കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാവിലെ നടക്കണമെന്ന ആവശ്യം പൊലീസിനെ അറിയിച്ചു. ഒപ്പം ഒരു നിബന്ധനയും വച്ചു പൊലീസുകാരൊന്നും കൂടെ വേണ്ട.
രാഷ്ട്രപതിയുടെ ആവശ്യം കേട്ട സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശ് അമ്പരന്നു. വിവിഐപിയാണ് സുരക്ഷാകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല.
ഒരുവിധത്തില്‍ ഉപരാഷ്ട്രപതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കുറച്ചു പൊലീസുകാര്‍ മതി, യൂണിഫോമൊന്നു വേണ്ട എന്നായി ഉപരാഷ്ട്രപതി.
കൊച്ചിയിലെ സുഭാഷ് പാര്‍ക്കിലൂടെ വെങ്കയ്യ നായ്ഡു നടന്നു. ഒപ്പം സിവില്‍ ഡ്രെസില്‍ എഡിജിപി ബി. സന്ധ്യയും റേഞ്ച് ഐജി പി. വിജയനും സിറ്റി പൊലീസ് കമ്മിഷണറും.
പതിവു നടത്തക്കാര്‍ക്കൊന്നും പ്രശ്‌നമുണ്ടാക്കരുതെന്നും ഉപരാഷ്ട്രപതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
വിവിഐപിയെ പതിവു നടത്തക്കാരൊന്നും പെട്ടെന്നു തിരിച്ചറിഞ്ഞില്ല. സുഭാഷ് പാര്‍ക്കിലൂടെ കായല്‍ കാറ്റേറ്റ് അദ്ദേഹം മൂന്നു റൗണ്ട് നടന്നു. കുറച്ച് യോഗ ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോള്‍ വിവിഐപിയെ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീട് ഉപരാഷ്ട്രപതിയൊടൊപ്പം സെല്‍ഫി എടുക്കുന്നതിന്റെ തിക്കും തിരക്കുമായി. 40 മിനിറ്റോളം പാര്‍ക്കില്‍ അദ്ദേഹം ചെലവിട്ടു.
Keywords: Venkaiah Naidu, Vice President, Kerala, Kochi
0 thoughts on “ ഉപരാഷ്ട്രപതി പറഞ്ഞു, കേരളത്തില്‍ പ്രശ്‌നങ്ങളില്ല”