എറണാകുളം: യൂബര്‍ ഡ്രൈവറില്‍ നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ ശ്രമിച്ച ട്രാന്സ്ജെന്ഡേഴ്സിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ...
എറണാകുളം: യൂബര്‍ ഡ്രൈവറില്‍ നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ ശ്രമിച്ച ട്രാന്സ്ജെന്ഡേഴ്സിനെ അറസ്റ്റ് ചെയ്തു.
പത്തനംതിട്ട സ്വദേശി ഭൂമിക, വൈറ്റില സ്വദേശികളായ ശ്രുതി, സോനാക്ഷി, ചെങ്ങന്നൂര്‍ സ്വദേശി അരുണിമ, നെയ്യാറ്റിന്‍കര സ്വദേശി നിയ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ രണ്ടു പേര് കൂടി ഉണ്ടായിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഹൈക്കോടതി ജംഗ്ഷനിലാണ് സംഭവം. ആലുവ സ്വദേശിയെയാണ് ആക്രമിച്ചത്.
യാത്രക്കാരെ കാത്തുകിടക്കുകയായിരുന്ന ടാക്സി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ സംഘം വാഹനത്തിന്റെ ഗ്ലാസില്‍ ഇടിച്ചു. ഗ്ലാസ് താഴ്ത്തിയപ്പോള്‍ പോക്കറ്റില്‍ കയ്യിട്ട് പണവും മൊബൈലും കൈക്കലാക്കാന്‍ ശ്രമിച്ചു.
ആക്രമത്തില്‍ ഭയന്ന ഡ്രൈവര്‍ വാഹനം ഓടിച്ചുപോയി. അതുവഴി വന്ന പൊലീസ് വാഹനം കൈകാട്ടി നിര്‍ത്തുകയും വിവരം ധരിപ്പിക്കുകയുമായിരുന്നു. ഇവര്‍ക്കെതിരെ വ്യാപകമായി പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Tags: Transgenders, Kochi, Police, Ernakulam, Crime, Arrest

COMMENTS