BREAKING NEWS
Search

വണ്‍, ടു, ത്രീ, സ്റ്റാര്‍ട്ട്... ഇനി മത്സരം തോമസ് ചാണ്ടിയും ശശീന്ദ്രനും തമ്മില്‍

തിരുവനന്തപുരം: എന്‍സിപിയിലെ രണ്ടു എംഎല്‍എമാരാകും ഇനി മന്ത്രിസ്ഥാനത്തിനായി മത്സരിക്കുക. രണ്ടു പേരും ആരോപണവിധേയരാണ്. ആദ്യം കുറ്റവിമുക്തനാകുന്നയാളെ മന്ത്രിയാക്കുമെന്നാണ് എന്‍സിപി നേതൃത്വം അറിയിച്ചിരിക്കുന്നത്.


ലൈംഗികച്ചുവയോടെ സ്ത്രീയോട് സംസാരിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ രാജിവച്ചത്. സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പി.എസ്.ആന്റണി കമ്മിഷനെ നിയമിച്ചു. ഡിസംബര്‍ 31 വരെയാണ് കമ്മിഷന്റെ കാലാവധി.

അടുത്തിടെ കേസില്‍ നിന്ന് പിന്മാറുന്നതായി പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. ഈ മാസം അവസാനത്തോടെ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കായല്‍ കയ്യേറ്റ കേസില്‍ ആരോപണവിധേയനായാണ് മന്ത്രിയായിരുന്ന തോമസ് ചാണ്ടി രാജിവച്ചത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നില്ല. ഇത് ആയുധമാക്കാനാണ് തോമസ് ചാണ്ടിയുടെ നീക്കം. ഇതിനായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

എന്‍സിപിക്ക് മന്ത്രിപദം നഷ്ടപ്പെടില്ലെന്നും ആദ്യം കുറ്റവിമുക്തനാകുന്നയാളെ മന്ത്രിയാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും തോമസ് ചാണ്ടി അറിയിച്ചു.


Keywords: Thomas Chandy, A.K.Saseendran. Minister, Kerala, NCP, Pinarayi Vijayan


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ വണ്‍, ടു, ത്രീ, സ്റ്റാര്‍ട്ട്... ഇനി മത്സരം തോമസ് ചാണ്ടിയും ശശീന്ദ്രനും തമ്മില്‍