ചലച്ചിത്രരംഗത്ത് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി സ്വര ഭാസ്കര്‍. ധനുഷ് നായകനായ രഞ്ജ...
ചലച്ചിത്രരംഗത്ത് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി സ്വര ഭാസ്കര്‍. ധനുഷ് നായകനായ രഞ്ജാനയില് വേഷമിട്ട നടിയാണ് സ്വര. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സ്വരയുടെ തുറന്നുപറച്ചില്‍.
വഴങ്ങിക്കൊടുക്കാത്തതിനാല് പല ചിത്രങ്ങളിലും അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വര പറയുന്നു. ഇക്കാരണം കൊണ്ടു തന്നെ സിനിമകളില്‍ അവസരം ചോദിച്ച് അയയ്ക്കുന്ന സന്ദേശങ്ങള്‍ക്കു പോലും മറുപടി ലഭിക്കാതായി. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടിക്കാത്തവളും വിദ്യാസമ്പന്നയുമായതിനാല് ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങില്ലെന്ന് അവര്‍ മനസ്സിലാക്കി.
ജീവിതത്തില്‍ സംഭവിച്ച മറക്കാനാവാത്ത അനുഭവം സ്വര വെളിപ്പെടുത്തുന്നു. പുതുമുഖമായിരിക്കുമ്പോള് ഒരു സംവിധായകന് സന്ദേശങ്ങള്‍ അയച്ചും ഡിന്നറിനു ക്ഷണിച്ചും ശല്യപ്പെടുത്താറുണ്ടായിരുന്നു.
രാത്രിയാകുമ്പോള്‍ അയാള്‍ എന്നെ വിളിക്കും. സിനിമയിലെ ഒരു രംഗത്തെ കുറിച്ച് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഒരിക്കല്‍ എന്നെ അയാള്‍ അയാളുടെ ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു. അയാള്‍ നന്നായി മദ്യപിച്ചിരുന്നു.
ഷൂട്ടിങ്ങ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ അയാള്‍ പ്രണയത്തെ കുറിച്ചും സെക്സിനെ കുറിച്ചുമൊക്കെ സംസാരിക്കാന്‍ തുടങ്ങി.
മദ്യപിച്ച് ഒരു രാത്രിയില്‍ അയാള്‍ എന്റെ മുറിയില്‍ വന്നു. അയാളെ കെട്ടിപ്പിടിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. വളരെ ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു അതെന്ന് സ്വര പറയുന്നു.
Keywords: Swara Bhaskar, Sexual harassment. Actress, Movie

COMMENTS