BREAKING NEWS
Search

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു, കൊല്ലപ്പെട്ടയാള്‍ സിപിഎമ്മുകാരനെ വധിച്ച കേസില്‍ പ്രതി, ഗുരുവായൂരും മണലൂരും തിങ്കളാഴ്ച ഹര്‍ത്താല്‍

ചാവക്കാട്: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

കാറിലെത്തിയ അക്രമികള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിപിഎം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയാണ് ആനന്ദ്. നാലു വര്‍ഷം മുമ്പാണ് ഫസില്‍ കൊല്ലപ്പെട്ടത്. കേസില്‍ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.


Keywords: RSS, Activist, Murder, Thrissur, Guruvayoor, Crime, Politics, CPM



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു, കൊല്ലപ്പെട്ടയാള്‍ സിപിഎമ്മുകാരനെ വധിച്ച കേസില്‍ പ്രതി, ഗുരുവായൂരും മണലൂരും തിങ്കളാഴ്ച ഹര്‍ത്താല്‍