തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധയില്ലെന്ന് കണ്ടെത്തല്‍. ചെന്ന...
തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധയില്ലെന്ന് കണ്ടെത്തല്‍. ചെന്നൈയില്‍ റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
രക്താര്‍ബുദത്തിനു ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിക്കാണ് രക്തം നല്‍കിയത്. ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി നല്കിയപ്പോള് രക്തത്തിലെ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനാണ് ആര്‍സിസിയില്‍ ബ്ലെഡ് ട്രാന്സ്ഫ്യൂഷന് നടത്തിയത്. പിന്നീട് നടത്തിയ രക്തപരിശോധനയിലാണ് എച്ച്ഐവി ബാധിച്ചതായി സംശയമുണ്ടായത്.
ഡല്‍ഹിയിലെ നാഷണല്‍ ലാബിലും കുട്ടിയുടെ രക്തം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിക്കുമ്പോഴേ അന്തിമതീരുമാനം പുറത്തുവീടൂ.
സംഭവം വന്‍കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ആര്‍സിസിക്കു വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.
Tags: RCC, Thiruvananthapuram, Cancer, Treatment, Health

COMMENTS