ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്നു വ്യക്തമാക്കിക്കൊണ്ട്,ബോളിവുഡ് ചലച്ചിത്രമായ പദ്മാവതി നിരോധിക്കണമെന്ന ...
ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്നു വ്യക്തമാക്കിക്കൊണ്ട്,ബോളിവുഡ് ചലച്ചിത്രമായ പദ്മാവതി നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
റാണി പദ്മാവതിയെ അവഹേളിക്കുന്നതാണ് സിനിമയെന്നും അനുമതിയില്ലാതെ സിനിമയിലെ പാട്ടുകള്‍ പുറത്തുവിട്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം.എല്‍ ശര്‍മയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ചരിത്രം വളച്ചൊടിച്ചെന്നാണ് ചിത്രത്തിനെതിരായ പ്രധാന ആരോപണം. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നു കാട്ടി രാജസ്ഥാന് സര്‍ക്കാരും യുപി സര്‍ക്കാരും കേന്ദ്ര ത്തിന് കത്തയച്ചിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്നാണ് രജപുത്ര കര്‍ണി സേന ഭീഷണി മുഴക്കിയിട്ടുള്ളത്.
ചിത്രത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് കൈക്കൊള്ളാമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജഡ്ജിമാരായ എ എം ഖാന്‍വികര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റു ന്യായാധിപന്മാര്.
ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിന്റെ സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയാണ്.
COMMENTS