കാനോ: ആരാധനാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 50 മരണം. ആഡമാവയിലെ മുബിയിലാണ് ആക്രമണമുണ്ടായത്. ബൊക്കോ ഹരാം ഭീകരവാ...
കാനോ: ആരാധനാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 50 മരണം. ആഡമാവയിലെ മുബിയിലാണ് ആക്രമണമുണ്ടായത്. ബൊക്കോ ഹരാം ഭീകരവാദികളില്‍ നിന്ന് മോചിപ്പിച്ചെടുത്ത പ്രദേശമാണ് മുബി.
കൗമാരക്കാരനായ ചാവേറാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കും.
പ്രാദേശിക സമയം രാവിലെ അഞ്ചരയോടെയാണ് ആക്രമണമുണ്ടായത്. പ്രാര്‍ത്ഥന നടത്തുന്നതിനിടെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ആരാധനാലയം പൂര്‍ണ്ണമായും തകര്‍ന്നു.
ആരാധനാലയത്തില്‍ ഏറ്റവും ജനത്തിരക്കേറിയ സമയത്തായിരുന്നു ആക്രമണം നടന്നത്. നാല്‍പ്പതോളം പേര് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്.
ആക്രമണത്തിനു പിന്നില്‍ ഭീകരസംഘടനയായ ബോക്കോ ഹറാം ആണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: Nigeria, Mosque, suicide bomb, attack, death

COMMENTS