സ്വന്തം ലേഖകന്‍ കൊച്ചി: ഹര്‍ജി പിന്‍വലിക്കാതെ സുപ്രീം കോടതിയിലേക്കു പോകാന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ തീരുമാനം. സര്‍ക്കാരിന്റെ ...
സ്വന്തം ലേഖകന്‍
കൊച്ചി: ഹര്‍ജി പിന്‍വലിക്കാതെ സുപ്രീം കോടതിയിലേക്കു പോകാന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ തീരുമാനം.സര്‍ക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് സര്‍ക്കാരിനെതിരേ ഫയല്‍ ചെയ്ത ഹര്‍ജി പിന്‍വലിക്കാന്‍ രൂക്ഷ വിമര്‍ശനത്തോടെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് പറഞ്ഞതിനു പിന്നാലെയാണ് മന്ത്രി ചാണ്ടി സുപ്രീം കോടതിയില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.
മാത്രമല്ല, ഹൈക്കോടതിയുടെ വിമര്‍ശനത്തിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് ചാണ്ടിയുടെ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പീതാംബരന് മാസ്റ്റര്‍ പറയുന്നത്.
ഇതേമസയം, ഇത്രയും രൂക്ഷമായ സ്ഥിതിവിശേഷമുണ്ടായിട്ടും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മൗനം തുടരുകയാണ്.
ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയില്‍ പോകുന്നത് ഗുണത്തെക്കാള്‍ ദോഷമായിരിക്കും വരുത്തിവയ്ക്കുകയെന്ന് എന്‍സിപിയിലെ തന്നെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുമുണ്ട്.
കോടതി ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍ ഇവയാണ്:
* കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്ന മുഖ്യമന്ത്രിയില്‍ മന്ത്രിക്ക് വിശ്വാസമില്ലേ?
* മന്ത്രിസഭയില്‍ തോമസ് ചാണ്ടിക്ക് വിശ്വാസമില്ലേ?
* മന്ത്രി എങ്ങനെയാണ് ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത്.
* മന്ത്രിയുടെ ഹര്‍ജി നിലനില്‍ക്കുന്നതാണോ?
* മന്ത്രിക്ക് താന്‍ കൂടി അംഗമായ മന്ത്രിസഭയുടെ തീരുമാനത്തിനെതിരേ ഹര്‍ജി നല്കാന് കഴിയുന്നതെങ്ങനെ?
* മന്ത്രിസഭാ തീരുമാനത്തിനെതിരേ മന്ത്രി ഹര്‍ജി കൊടുക്കുന്നത് ഭരണഘടനാ ലംഘനമല്ലേ?
* മന്ത്രിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകുമോ?
സര്‍ക്കാരിന് കൂട്ടുത്തരവാദിത്തമില്ലേ എന്ന ഭരണഘടനാ പ്രശ്നവും കോടതി ഉന്നയിച്ചിട്ടുണ്ട്.
സ്റ്റേറ്റ് അറ്റോര്‍ണിയും തോമസ് ചാണ്ടിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. തോമസ് ചാണ്ടി ഹര്‍ജി നല്കിയ നടപടി 'അനുചിതം' എന്നാണ് സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കിയത്.
ചാണ്ടിയുടെ ഹര്‍ജി ചോദ്യം ചെയ്യാത്ത സര്‍ക്കാര്‍ നടപടി ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോടതി പരാമര്‍ശിച്ചപ്പോഴാണ് അറ്റോര്‍ണി കോടതിയില്‍ നിലപാട് മാറ്റിയത്. തോമസ് ചാണ്ടി കോടതിയെ സമീപിക്കേണ്ടത് കളക്ടറുടെ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും നടപടി എടുക്കുമ്പോഴായിരുന്നു. റിപ്പോര്‍ട്ടില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ തോമസ് ചാണ്ടി കളക്ടറെയാണ് നിലപാട് അറിയിക്കേണ്ടിയിരുന്നതെന്നും സ്റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു.
തുടക്കത്തില്‍ തോമസ് ചാണ്ടിയെ ന്യായീകരിക്കുന്ന നിലപാടിലായിരുന്നു സ്റ്റേറ്റ് അറ്റോര്‍ണി. ചാണ്ടി മന്ത്രിയാകുന്നതിന് മുന്‍പുള്ള വിഷയത്തിലാണ് ഹര്‍ജി എന്നായിരുന്നു അറ്റോര്‍ണി കോടതിയെ ബോധിപ്പിച്ചത്.
എന്നാല്‍ 2014ല്‍ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും അന്വേഷണം നടത്തിയില്ലെന്നും കോടതി മറുചോദ്യം ഉന്നയിച്ചതോടെ സ്റ്റേറ്റ് അറ്റോര്‍ണി വെട്ടിലായി.
ഒരു മന്ത്രിക്ക് താന്‍ അംഗമായ സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കാനാകുമെന്നാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചോദിച്ചിരിക്കുന്നത്. ഈ ചോദ്യത്തിനു മറുപടി നല്കിയിട്ടു മതി മറ്റ് നടപടികളെന്നും കോടതി തോമസ് ചാണ്ടിയുടെ അഭിഭാഷകന് വിവേക് തന്‍ഖയെ അറിയിച്ചു.
താന്‍ കൂടി ഉള്‍പ്പെട്ട സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും കോടതി പറഞ്ഞു. ആലപ്പുഴ ജില്ലാ കലക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രി ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.
മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമായ തന്‍ഖയെ വന്‍ പ്രതിഫലം കൊടുത്താണ് ചാണ്ടി തന്റെ കേസ് വാദിക്കാനിറക്കിയത്. കോടതിയുടെ ചോദ്യത്തിനു മുന്നില്‍ തന്‍ഖയ്ക്കും ഉത്തരം മുട്ടിപ്പോയി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് തന്‍ഖ.
Keywords: Thomas Chandy, Transport Minister,
COMMENTS