ഭോപ്പാല്‍: പത്മാവതി രാഷ്ട്രമാതാവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്. സംസ്ഥാനത്ത് സിനിമ നിരോധിച്ചതിനു പിന്നാലെയാണ് പുത...
ഭോപ്പാല്‍: പത്മാവതി രാഷ്ട്രമാതാവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്. സംസ്ഥാനത്ത് സിനിമ നിരോധിച്ചതിനു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ഭോപ്പാലില്‍ പത്മാവതിയുടെ പ്രതിമ സ്ഥാപിക്കുമെന്നും രാഷ്ട്രമാതാ പുരസ്കാരം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പഞ്ചാബിലും ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജമ്മു കശ്മീരില്‍ ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണം എന്നാവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് കത്തെഴുത്തി.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ചിത്രത്തിനെതിരായ വികാരം നിലനില്‍ക്കുന്നുണ്ട്. രാജ്യത്താകമാനം ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചിത്രത്തിന് അനുകൂലമായി രംഗത്തെത്തി. ആവിഷ്കാര സ്വതന്ത്ര്യത്തിനു തടയിടാന്‍ വിവാദങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കിയതാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
അതിനിടെ ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച് ഹര്‍ജി സുപ്രീം കോടതി തള്ളി.
ഡിസംബര്‍ ഒന്നിനാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് നീളാനാണ് സാധ്യത.
Keywords: Madhya pradesh, chief miniater, Padmavati movie

COMMENTS