കൊച്ചി: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവാവും യുവതിയും ഒന്നിച്ചുജീവിക്കാനൊരുങ്ങുന്നു. യുവാവിനെ വീട്ടുകാര്‍ ...
കൊച്ചി: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവാവും യുവതിയും ഒന്നിച്ചുജീവിക്കാനൊരുങ്ങുന്നു. യുവാവിനെ വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുന്നു എന്നുകാണിച്ച് യുവതി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി.
കുറ്റിപ്പുറത്തെ ലോഡ്ജില്‍ വച്ചാണ് മലപ്പുറം പുറത്തൂര്‍ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിന് മുറിവേറ്റത്.
വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചതിനാണ് യുവതി യുവാവിന്റെ ലിംഗം മുറിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ യുവതി അടുത്തിടെയാണ് പുറത്തിറങ്ങിയത്.
യുവതി മുറിച്ചതല്ലെന്നും അബദ്ധത്തില്‍ മുറിവേറ്റതാണെന്നും യുവാവ് കോടതിയില്‍ ബോധിപ്പിച്ചു.
യുവതിയോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് യുവാവ് കോടതിയില്‍ ബോധിപ്പിച്ചു. അതോടെ യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.
പാലക്കാട് വച്ച് ഇരുവരും വിവാഹിതരായെന്നും യുവാവിനെ വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ യുവതി പറയുന്നു.
Keywords: High court, Kuttippuram

COMMENTS