ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ അമ്പതാം സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് 351/8 ന് ഡികഌയര്‍ ചെയ്തു.
ഇതോടെ, അഞ്ചാം ദിനത്തിന്റെ ശേഷിക്കുന്ന പകുതിയില്‍ 231 റണ്‍സ് എടുത്താല്‍ ലങ്കയ്ക്കു ജയിക്കാം.
നായകന്‍ വിരാട് കോലി 104 റണ്ണെടുത്തു പുറത്താകാതെ നിന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 18 സെഞ്ചുറിയും ഏകദിനത്തില്‍ 32 സെഞ്ചുറികളും സ്വന്തം പേരില്‍ കുറിച്ചാണ് കോലി സെഞ്ചുറികളുടെ അരസെഞ്ചുറി പൂര്‍ത്തിയാക്കിയത്.
0 thoughts on “വിരാട് കോലിക്ക് അമ്പതാം സെഞ്ചുറി, ലങ്കയ്ക്കു മുന്നില്‍ 213 റണ്‍സിന്റെ ലക്ഷ്യമുയര്‍ത്തി ഇന്ത്യ”