ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 72 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 68 സീറ്റുകളിലേക്കാണ് പോളിങ്ങ് നടന്നത്. 19 വ...
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 72 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 68 സീറ്റുകളിലേക്കാണ് പോളിങ്ങ് നടന്നത്. 19 വനിതകള്‍ ഉള്‍പ്പെടെ 337 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ബിജെപിയും കോണ്‍ഗ്രസും മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ബിഎസ്പി, സിപിഎം തുടങ്ങിയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ബിഎസ്പിയുടെ 42 സ്ഥാനാര്‍ത്ഥികളും സിപിഎമ്മിന്റെ 14 സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.
വീരഭന്ദ്ര സിങ്ങാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ബിജെപിയെ നയിക്കുന്നത് മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധൂമല്‍.
രാവിലെ വളരെ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യ മണിക്കൂറുകളില്‍ പോളിങ്ങ് 14 ശതമാനം മാത്രമായിരുന്നെങ്കിലും വൈകിട്ട് നാലുമണിയോടെ അത് 64 ശതമാനമായി ഉയര്‍ന്നു.
അഭിപ്രായ സര്‍വെകള്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് പറയുന്നത്. വോട്ടെടുപ്പിനിടെ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
Keywords: Himachal Pradesh, Assembly election 2017, BJP, Congress, CPM, BSP, Politics

COMMENTS