പാരിസ്: ഫ്രാന്‍സില്‍ പള്ളി ഒഴിപ്പിച്ചതില്‍ പ്രതിഷേദിച്ച് മുസ്ലിങ്ങള്‍ തെരുവില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നത് സര്‍ക്കാര്‍ വിലക്കി. പാരിസ...
പാരിസ്: ഫ്രാന്‍സില്‍ പള്ളി ഒഴിപ്പിച്ചതില്‍ പ്രതിഷേദിച്ച് മുസ്ലിങ്ങള്‍ തെരുവില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നത് സര്‍ക്കാര്‍ വിലക്കി.
പാരിസിന്റെ വടക്കന്‍ മേഖലയിലെ കഌഷി ലാ ഗാറിനിലാണ് മുസ്ലിങ്ങള്‍ തെരുവില്‍ പാര്ത്ഥിച്ചിരുന്നത്. ഇവിടെ സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പള്ളി മാര്‍ച്ചില്‍ ഒഴിപ്പിച്ച് ലൈബ്രറിയാക്കിയിരുന്നു.
പള്ളി പൂട്ടിയതിന്റെ പ്രതിഷേധമായാണ് വെള്ളിയാഴ്ച നമസ്കാരം തെരുവിലാക്കിയത്.
പുതിയ പള്ളി നിര്‍മിക്കാന്‍ സ്ഥലം വേണമെന്നാണ് മുസ്ലിങ്ങളുടെ ആവശ്യം. ഇക്കാര്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി ജെറാര്‍ഡ് കൊളംബ് പറഞ്ഞു. വിലക്കു മറികടന്ന് അടുത്ത വെള്ളിയാഴ്ച നഗരമദ്ധ്യത്തില്‍ പ്രാര്‍ത്ഥന നടത്തുമെന്ന് മുസ്ലിം മത നേതാക്കള്‍ അറിയിച്ചു. ഫ്രാന്‍സില്‍ അമ്പതു ലക്ഷത്തോളം മുസ്ലിം മതസ്ഥരുണ്ട്.
എന്നാല്‍, തദ്ദേശീയരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രാര്‍ത്ഥന വിലക്കുന്നതെന്നാണ് അറിയുന്നത്.
നവംബര്‍ 10 ന് മുസ്ലിങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്ന വേളയില്‍ തദ്ദേശ വാസികള്‍ ഫ്രഞ്ച് ദേശീയഗാനം ഉച്ചത്തില്‍ പാടി പ്രാര്‍ത്ഥന തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നഗരത്തിന്റെ വടക്കുഭാഗത്ത് മറ്റൊരു മസ്ജിദ് ഉണ്ടായിരിക്കെ, പുതിയ പള്ളി വേണമെന്നു പറഞ്ഞു ബഹളം കൂട്ടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മേയര്‍ റെമി മുസാവു വാദിക്കുന്നത്.
The French government banned Muslims from praying in the street in the streets of France. The mosque was in the government building and was evacuated in March.
Keywords: The prayer , Friday , Muslims , Home Minister, Gerard Columb , France, national anthem, Mayor Remy Mosaou, mosque
COMMENTS