തിരുവനന്തപുരം: സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന് നായര്‍ (89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപ...
തിരുവനന്തപുരം: സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന് നായര്‍ (89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.
കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. 1957 ലെ ആദ്യ നിയമസഭയില്‍ അംഗമായിരുന്ന അദ്ദേഹം 57, 67, 77, 80, 87, 96 കാലഘട്ടത്തിലും നിയമസഭാംഗമായി. മൂന്നു തവണ മന്ത്രിയായി.
ഏറ്റവും മികച്ച ഭക്ഷ്യവകുപ്പ് മന്ത്രിമാരില്‍ ഒരാളായിരുന്നു. കേരളത്തിന്റെ മാവേലി മന്ത്രിയെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് മാവേലി സ്റ്റോര്‍, ഓണച്ചന്ത എന്നിവ തുടങ്ങിയത്.
എട്ടുവര്‍ഷം സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്‍ഡായി പ്രവര്‍ത്തിച്ചു. സിപിഐ മുഖപത്രം ജനയുഗത്തിന്റെ മാനേജിങ്ങ് എഡിറ്ററായിരുന്നു.
ഭാരതീയ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി ഹിന്ദുമതം, ഹിന്ദുത്വം എന്ന പുസ്തകവും മറക്കാത്ത ഓര്‍മ്മകള്‍ എന്ന പേരില്‍ ഓമ്മക്കുറിപ്പുകളും രചിച്ചിട്ടുണ്ട്.
keywords: E. Chandrasekharan nair, CPI leader, Minister, Obituary

COMMENTS