കൊച്ചി: അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരന്റെ അടുപ്പക്കാരായ സുകേശ് ചന്ദ്രശേഖറിന്റെയും സുഹൃത്തുകളുടെയും കൊച്...
കൊച്ചി: അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരന്റെ അടുപ്പക്കാരായ സുകേശ് ചന്ദ്രശേഖറിന്റെയും സുഹൃത്തുകളുടെയും കൊച്ചിയിലെ ഫ് ളാറ്റുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി.
ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ 188 കേന്ദ്രങ്ങളില്‍ ശശികലയുടെ അടുപ്പക്കാരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില് കോടികളുടെ പണവും ആഭരണങ്ങളും വസ്തുക്കളുടെ രേഖകളും കണ്ടെത്തിയിരുന്നു.
കൊച്ചിയില്‍നിന്ന് ആദായനികുതി വകുപ്പ് 15 കോടി രൂപ വിലവരുന്ന ആറ് ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്തു. ഈ കാറുകള്‍ ബംഗളൂരുവിലേക്കു കൊണ്ടുപോയി.
ദിനകരന് മത്സരിച്ച വേളയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി കൊടുക്കാനായി ഡല്‍ഹിയില്‍ എത്തിയ സുകേശന് അന്ന് അറസ്റ്റിലായിരുന്നു.
COMMENTS