കൊച്ചി: നടിയെ ആക്രമിച്ചതിനു ശേഷം പള്‍സര്‍ സുനി സന്ദര്‍ശിച്ച സ്ത്രീയെ തേടി അന്വേഷണസംഘം. പ്രതികളിലൊരാളുടെ അടുത്ത ബന്ധുവായ ഇവര്‍ സംഭവം നടന്ന...
കൊച്ചി: നടിയെ ആക്രമിച്ചതിനു ശേഷം പള്‍സര്‍ സുനി സന്ദര്‍ശിച്ച സ്ത്രീയെ തേടി അന്വേഷണസംഘം. പ്രതികളിലൊരാളുടെ അടുത്ത ബന്ധുവായ ഇവര്‍ സംഭവം നടന്ന് പിറ്റേ ദിവസം ദുബായിലേക്കു കടന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കുറ്റകൃത്യം നടന്ന ദിവസം രാത്രിയില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പൊന്നുരുന്നി ജൂനിയര്‍ ജയതാ റോഡിലെ സ്ത്രീയുടെ വീട് സന്ദര്‍ശിച്ചിരുന്നു. മതില്‍ചാടിക്കടന്നാണ് സുനി ഇവരുടെ വീട്ടിലെത്തിയത് ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.
ഇതില്‍ കൂടുതല്‍ പരിശോധന നടത്താതെ സംഭവം മറച്ചുവയ്ക്കാനാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് ശ്രമിച്ചത്. ഐജി ദിനേന്ദ്ര കാശ്യപിന്റെ കര്‍ശന നിലപാടാണ് ആ ഉദ്യോഗസ്ഥനെ മാറ്റുകയും അന്വേഷത്തില്‍ ഈ വിവരവും ഉള്‍പ്പെടുത്തുകയും ചെയ്തതിനു പിന്നില്‍. കൂടുതല്‍ അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥന്റെ നീക്കവും പരിശോധിക്കുന്നുണ്ട്.
നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
കേസില്‍ നിര്‍ണായകമാകുന്ന തൊണ്ടി മുതല്‍ കടത്തിയെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. അതു മറച്ചുവയ്ക്കാനാണ് അഡ്വ. പ്രതീഷ് ചാക്കോയും അഡ്വ രാജു ജോസഫും ഫോണും സിം കാര്‍ഡും നശിപ്പിച്ചെന്നു മൊഴി നല്‍കിയതെന്ന് പൊലീസ് കരുതുന്നു. ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനായാല്‍ കേസില്‍ അത് നിര്‍ണായകമാകും.
Keywords: Actress, Abduction, Kerala, Police, Dileep, Pulsar Suni

COMMENTS