BREAKING NEWS
Search

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പുറത്ത്; ആദ്യ പദ്ധതി ടെമ്പോ ട്രാവലറിലിട്ട് കൂട്ടമാനഭംഗത്തിന്, ഇതിനായി പ്രത്യേക വാഹനം ഒരുക്കി, ക്വട്ടേഷന്‍ 1.5 കോടിക്ക്



സ്വന്തം ലേഖകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്തായി.

ടെമ്പോ ട്രാവലറിലിട്ട് നടിയെ കൂട്ടമാനഭംഗപ്പെടുത്താനായിരുന്നു ആദ്യ പദ്ധതിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഹണീബി 2 എന്ന ചിത്രത്തിന്റെ ഗോവയിലെ സെറ്റില്‍ വച്ചായിരുന്നു ഇത്.

ഇതിനായി പ്രത്യേക സജ്ജീകരണങ്ങളോടെ വാഹനം ഒരുക്കി. മാനഭംഗപ്പെടുത്താനായി വാഹനത്തിന്റെ മധ്യഭാഗത്ത് സ്ഥലമൊരുക്കി. ഡ്രൈവറിന്റെ ക്യാബിനില്‍ നിന്ന് ഇവിടേക്ക് കടന്നുവരാനായി സൗകര്യവും ഒരുക്കി.

നടിയെ കൂട്ടമാനഭംഗപ്പെടുത്തി വീഡിയോ പകര്‍ത്താനായിരുന്നു നിര്‍ദ്ദേശം. ഇതിനായി 1.5 കോടി രൂപയുടെ ക്വട്ടേഷനാണ് പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത്.

നടി വിവാഹിതയായി സിനിമാരംഗം വിടുന്നതിനു മുമ്പ് കൃത്യം നിര്‍വഹിക്കാന്‍ ദിലീപ് നിര്‍ദ്ദേശം നല്‍കി. മാനഭംഗദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുമ്പോള്‍ വിവാഹമോതിരം ദൃശ്യമാകണമെന്ന് പ്രത്യേകം നിര്‍ദേശവും നല്‍കി. നടിയുടെ മുഖം വീഡിയോയില്‍ കൃത്യമായി പതിയണമെന്ന നിര്‍ദേശവും നല്‍കിയതായി കുറ്റപത്രത്തിലുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പ്രതികള്‍ അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് കൈമാറി. പ്രതീഷ് ചാക്കോ ഫോണ്‍ അഡ്വ. രാജു ജോസഫിനു നല്‍കി. രാജു േേജാസഫ് നാലര മാസത്തോളം ഫോണ്‍ സൂക്ഷിച്ചു അതിനു ശേഷം ദിലീപിനു വേണ്ടി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

പ്രതികള്‍ കീഴടങ്ങുന്നതിനു മുമ്പ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള  കാക്കനാട്ടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനം ലക്ഷ്യയിലെത്തി ദിലീപിനെ അന്വേഷിച്ചു. കാവ്യാമാധവന്റെ വീട്ടിലും പ്രതികളെത്തി ദിലീപിനെ അന്വേഷിച്ചു.

കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് 2015 നവംബര്‍ ഒന്നിന് അഡ്വാന്‍സായി 10000 രൂപയും രണ്ടിന് ഒരു ലക്ഷം രൂപ നല്‍കി.

പണം നല്‍കിയത് ജോയ് പാലസ് ഹോട്ടലില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ്. പള്‍സര്‍ സുനി പണം അമ്മയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. നിരപരാധിയാണെന്നു വരുത്തിത്തീര്‍ക്കാനാണ് ദിലീപ് കേസ് നല്‍കിയതെന്നും കുറ്റപത്രത്തിലുണ്ട്.

കാവ്യമാധവനുമായുള്ള ബന്ധം നടി മഞ്ജു വാരിയരോട് പറഞ്ഞതാണ് ദിലീപിന്റെ പക വളര്‍ത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ദിലീപും കാവ്യാമാധവനും തമ്മിലുള്ള ഫോണ്‍ സംഭാഷണവും നടി മഞ്ജു വാരിയരെ കേള്‍പ്പിച്ചു. സിനിമയില്‍ നിന്ന് നടിയെ മാറ്റി നിര്‍ത്താന്‍  ദിലീപ് ശ്രമിച്ചെന്നും കുറ്റപത്രത്തിലുണ്ട്.


Keywords: Actress abduction case, Charge sheet, Police, Dileep, Manju Warrier, Court



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പുറത്ത്; ആദ്യ പദ്ധതി ടെമ്പോ ട്രാവലറിലിട്ട് കൂട്ടമാനഭംഗത്തിന്, ഇതിനായി പ്രത്യേക വാഹനം ഒരുക്കി, ക്വട്ടേഷന്‍ 1.5 കോടിക്ക്