സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പി എസ് ആന്റണി കമ്മിഷന് റിപ്പോര്‍ട്ടില്‍ എതിരഭിപ്രായങ്ങളില്ലാത്ത സാഹചര്യത്തില്‍ എ കെ ശശീന്ദ്രന് മന്ത്രിപ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പി എസ് ആന്റണി കമ്മിഷന് റിപ്പോര്‍ട്ടില്‍ എതിരഭിപ്രായങ്ങളില്ലാത്ത സാഹചര്യത്തില്‍ എ കെ ശശീന്ദ്രന് മന്ത്രിപദത്തില്‍ തിരിച്ചെത്താന്‍ തടസ്സമില്ലെന്ന് എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍ ടിപി പീതാംബരന്.ഇതോടെ, ഫോണ്‍ കെണിയില്‍പെട്ടു പുറത്തായ ശശീന്ദ്രന് വീണ്ടും മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. കോട്ടയത്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു പീതാംബരന്.
വൈക്കം വിശ്വനുമായി നടത്തിയ ചര്‍ച്ച വിജയമായിരുന്നു. ശശീന്ദ്രനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ആവശ്യമെങ്കില്‍ ഇതര ഘടക കക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും ഘടക കക്ഷികളുമായി ഇക്കാര്യം ഇന്നും നാളെയുമായി ചര്‍ച്ച ചെയ്യുമെന്നും വൈക്കം വിശ്വന് വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവരുമായി ടിപി പീതാംബരന് ഈ വിഷയം ചര്‍ച്ച ചെയ്യും. അവരുടെ കൂടി അനുമതി തേടിയ ശേഷം ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫിന് കത്തു കൊടുക്കും.
സി.പി.എം സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച ചേരുന്നുണ്ട്. അതില്‍ ചര്‍ച്ച ചെയ്യാന്‍ പാകത്തില്‍ കത്തുകൊടുക്കും.
പക്ഷേ, ഫോണ്‍ കെണി സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കൂടി തീരുമാനം വരേണ്ടതുണ്ട്. അത് കഴിഞ്ഞു മതി ശശീന്ദ്രനെ തിരരിച്ചെടുക്കുന്നതെന്ന നിലപാടിലാണ് സിപി ഐ ഉള്‍പ്പെടെ കക്ഷികള്‍.
Keywords: AK Saseendran, CPI, CPM, NCP, TP Peethambaran, Honey Trap
COMMENTS