തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലും മഴയിലും കേരളത്തില്‍ മൂന്നു പേരും തമിഴ്നാട്ടില്‍ നാലു പേരും മരിച്ചു. കൊല്ലം ജില്ലയില്‍ കുളത്തൂപ്പ...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലും മഴയിലും കേരളത്തില്‍ മൂന്നു പേരും തമിഴ്നാട്ടില്‍ നാലു പേരും മരിച്ചു.
കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴയില്‍ ഓട്ടോ റിക്ഷയ്ക്കു മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേര് മരിച്ചു.
പാറശാലയില്‍ സ്കൂള്‍ കലോത്സവ വേദി കനത്ത മഴയില്‍ തകര്‍ന്നു. കുട്ടികള്‍ എത്തുന്നതിന് മുമ്പായിരുന്നു അപകടം.
തിരുവനന്തപുരത്ത് ശംഖുംമുഖത്ത് പടയൊരുക്കം സമാപന സമ്മേളനത്തിന് ഒരുക്കിയ വേദിയും തകര്‍ന്നുവീണു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നേതാക്കളാണ് ഇവിടെ പങ്കെടുക്കാനിരുന്നത്.
വരുന്ന മണിക്കൂറുകളില്‍ ഓഖി ചുഴലിക്കാറ്റ് ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പുണ്ട്.
കടലില്‍ പോകുന്നതു പോലെ തന്നെ മലയോര മേഖലയിലെ രാത്രി ഗതാഗതം ഒഴിവാക്കണമെന്നും മരങ്ങള്‍ വീഴുന്നതിനും ഉരുള്‍ പൊട്ടുന്നതിനും സാദ്ധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
തമിഴ്നാട്ടില്‍ 250 മൊബൈല്‍ ഫോണ്‍ ടവറുകള്‍ തകര്‍ന്നതായാണ് കണക്ക്. ഇവിടെ, വാര്‍ത്താ വിനിമയ ബന്ധം തകരാറിലാണ്. പലേടത്തും ഇലക്ട്രിക് ലൈനുകള്‍ പൊട്ടിവീണ് വൈദ്യുതി വിതരണവും തടസപ്പെട്ടിരിക്കുകയാണ്.
70 അംഗ ദുരന്ത നിവാരണ സേന കന്യാകുമാരിയിലെത്തിയിട്ടുണ്ട്. ശക്തി പ്രാപിച്ച് ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങിയെങ്കിലും കേരള-തമിഴ്നാട് തീരത്ത് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
COMMENTS