വിശാഖപട്ടണം: പട്ടാപ്പകല്‍ മദ്യപന് യുവതിയെ മാനഭംഗപ്പെടുത്തി. വിശാഖപട്ടണം റെയില്‍വെ സ്റ്റേഷന് പരിസരത്ത് ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ജന...
വിശാഖപട്ടണം: പട്ടാപ്പകല്‍ മദ്യപന് യുവതിയെ മാനഭംഗപ്പെടുത്തി. വിശാഖപട്ടണം റെയില്‍വെ സ്റ്റേഷന് പരിസരത്ത് ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ജനക്കൂട്ടം നോക്കി നില്‍ക്കുമ്പോഴാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. യുവതിയെ സഹായിക്കാന്‍ ആരും മുന്നോട്ടുവന്നില്ല.
ബുദ്ധിമാന്ദ്യമുള്ള യുവതി വീട്ടുകാരോട് വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. രണ്ടുദിവസമായി ഭക്ഷണം കഴിക്കാതെ അവശയായിരുന്നു അവര്‍. റോഡരികില്‍ തളര്‍ന്നു കിടക്കുമ്പോഴായിരുന്നു അതിക്രമം. അതിനാല്‍, അക്രമിയെ ചെറുത്തുനില്ക്കാന് സാധിച്ചില്ല.
ഒരു ഓട്ടോഡ്രൈവറാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തി പൊലീസിനെ അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ പിടികൂടുയായിരുന്നു. ഗന്ജ ശിവ എന്നു പേരുള്ളയാളാണ് പ്രതി, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
വൈദ്യപരിശോധനയ്ക്കായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനഭംഗക്കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്തി പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.
Tags: Crime, Police, Rape, Arrest

COMMENTS