BREAKING NEWS
Search

ശ്രീനഗറിലെ ബിഎസ്എഫ് ക്യാംപ് ആക്രമിച്ചവരില്‍ രണ്ടു ഭീകരരെ വധിച്ചു, വെടിവയ്പ്പ് തുടരുന്നു, നാലു ഭടന്മാര്‍ക്ക് വെടിയേറ്റു



ശ്രീനഗര്‍: ശ്രീനഗര്‍  അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ബിഎസ്എഫ് ക്യാംപിലേക്ക് ഇരച്ചുകയറിയവരില്‍ രണ്ടു ഭീകരരെ സേന വധിച്ചു. ഭീകരാക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്കും ഒരു പൊലീസുകാരനും വെടിയേറ്റു.

പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ഭീകരാക്രമണം. വെടിവയ്പ്പ് തുടരുതകയാണ്. ഭീകരാക്രമണത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു.

182 ബറ്റാലിയന്‍ ക്യാംപസിലെ കെട്ടിട സമുച്ചയത്തിലാണ് ഭീകരര്‍ കടന്നുകയറിയത്.  ശ്രീനഗര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ സുരക്ഷ ഈ ബറ്റാലിയനാണ്.
ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള പഴയ ശ്രീനഗര്‍ എയര്‍പോര്‍ട്ടും ബി.എസ്.എഫിന്റെയും സി.ആര്‍.പി.എഫിന്റെയും പരിശീലനകേന്ദ്രങ്ങളും ഇവിടെയുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന ഏറ്റെടുത്തു.

നാലു തലത്തിലുള്ള സുരക്ഷാ മതിലുകള്‍ കടന്നുവേണം ഈ ക്യാമ്പിലെത്താന്‍. ഇതു നാലും കടന്നാണ് ഭീകരര്‍ എത്തിയത്. ഗ്രനേഡുകള്‍ എറിഞ്ഞുകൊണ്ടാണ് ഭീകരര്‍ ഇരച്ചെത്തിയത്. അഞ്ചോ ആറോ പേരടങ്ങുന്ന സംഘമാണ് വന്നത്.

കാമ്പസില്‍ നന്ന് സ്‌ഫോടനങ്ങളും വെടിയൊച്ചയും ഇപ്പോഴും മുഴങ്ങുന്നുണ്ട്. സേനയുടെ ദ്രുതകര്‍മ സേനയും സ്‌പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പും ഭീകരരെ നേരിടാനെത്തിയിട്ടുണ്ട്.

Keywords: Militants, Bomb attack , Srinagar International Airport, Jawans, Policeman , terror attack, Battalion campus, runway , Srinagar Airport,  BSF,  CRPF, Jaish-Mohammad,  army, Rapid Operations, Special Operations Group 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശ്രീനഗറിലെ ബിഎസ്എഫ് ക്യാംപ് ആക്രമിച്ചവരില്‍ രണ്ടു ഭീകരരെ വധിച്ചു, വെടിവയ്പ്പ് തുടരുന്നു, നാലു ഭടന്മാര്‍ക്ക് വെടിയേറ്റു