കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ ഗുരുതരമായ ആരോപണവുമായി മുന്‍ യോഗാ അധ്യാപകന്. യോഗാകേന്ദ്രത്തിലെ അധ്യാപകനായിരുന്ന എ.വ...
കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ ഗുരുതരമായ ആരോപണവുമായി മുന്‍ യോഗാ അധ്യാപകന്. യോഗാകേന്ദ്രത്തിലെ അധ്യാപകനായിരുന്ന എ.വി.കൃഷ്ണകുമാറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
യോഗാകേന്ദ്രം ജയില്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയെത്തുന്ന യുവതികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കും.
മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കള്‍ കുത്തിവച്ച് യുവതികളെ വരുതിയിലാക്കാന്‍ ശ്രമിക്കും. യുവതികളുടെ നഗ്നചിത്രങ്ങളും എടുത്തുസൂക്ഷിക്കും. നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് പിന്നീട് ഭീഷണിപ്പെടുത്തും.
മറ്റു മതങ്ങള്‍ക്കെതിരെയും മതഗ്രന്ഥങ്ങള്ക്കെതിരെയും അധിഷേപം യുവതീയുവാക്കള്‍ക്കു നല്കുന്ന കൗണ്‍സലിങ്ങില്‍ പതിവാണ്.
മതമോ ജാതിയോ മാറി വിവാഹം കഴിക്കുന്ന യുവതീയുവാക്കളെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന സംഘടനയിലൂടെയാണ് യോഗാകേന്ദ്രത്തില്‍ എത്തിക്കുന്നത്.
അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്കു മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
യോഗാകേന്ദ്രത്തില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടും കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Tags: Yogacentre, Thrippunithura, Highcourt, Kerala

COMMENTS